loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 99-ാമത് വാർഷിക പൊതുയോഗം ഗുരുവരുൾപ്രകാരം വിജയദശമിദിനത്തിൽ ശിവഗിരി മഠത്തിൽ ചേർന്നു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 99-ാമത് വാർഷിക പൊതുയോഗം ഗുരുവരുൾപ്രകാരം വിജയദശമിദിനത്തിൽ ശിവഗിരി മഠത്തിൽ ചേർന്നു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ 99-ാമത് വാർഷിക പൊതുയോഗം ഗുരുവരുൾപ്രകാരം വിജയദശമിദിനത്തിൽ ശിവഗിരി മഠത്തിൽ ചേർന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ച ട്രസ്റ്റ് സ്ഥാപനങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ടുകളും 2025- 26 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകളുടെ കൺസോളിഡേറ്റഡ് ആഡിറ്റ് സ്റ്റേറ്റ്മെന്റും ബാലൻസ് ഷീറ്റും ആഡിറ്റ് റിപ്പോർട്ടും യോഗം ഐകകണ്ഠേന പാസ്സാക്കി. നടപ്പുസാമ്പത്തികവർഷത്തെ ആഡിറ്ററായി എൽ. യു. കൃഷ്ണൻ ആന്റ് കമ്പനിയെ തുടർന്നും നിയമിക്കാൻ തീരുമാനിച്ചു.

ഗുരുദേവമഹാസമാധിയുടെ ശതാബ്ദിയാചരണവും ഗുരുദേവൻ സംസ്ഥാപനം ചെയ്ത ശ്രീനാരായണ ധർമ്മസംഘത്തിന്റെ ശതാബ്ദിയും ശിവഗിരി തീർത്ഥാടനം ഗുരുദേവൻ കല്പിച്ചനുവദിച്ചതിന്റെ ശതാബ്ദിയും സംഗമിക്കുന്ന ചരിത്രവേളയിൽ ഗുരുദർശനവും ഗുരുസന്ദേശങ്ങളും ഗുരുദേവകൃതികളും മനുഷ്യസമൂഹത്തിന്റെ ഏകതയ്ക്കും ഉന്നതിക്കുമായി ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനും ആഗോളസംഗമങ്ങൾ സംഘടിപ്പിക്കുന്നതിനും ചരിത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും ധർമ്മസംഘം പദ്ധതികൾ ആവിഷ്കരിക്കും. ധർമ്മസംഘം ട്രസ്റ്റ്‌ ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞത പ്രകാശിപ്പിച്ചു.

See less