loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

വിദ്യാദേവതയുടെ സന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

വിദ്യാദേവതയുടെ സന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

വിദ്യാദേവതയുടെ സന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

ശിവഗിരി : വിദ്യാരംഭദിനത്തിൽ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിനു മാതാപിതാക്കള്‍ കുഞ്ഞുങ്ങളുമായി എത്തിച്ചേര്‍ന്ന്, വിദ്യാദേവതയുടെ സന്നിധിയില്‍ ഗുരുദേവ സംന്യസ്ഥ ശിഷ്യര്‍ ആദ്യാക്ഷരം പകര്‍ന്നു നല്‍കി. പുലര്‍ച്ചെ മുതല്‍ ശിവഗിരി മഠവും സമീപ പ്രദേശങ്ങളും ഭക്തരാല്‍ നിബിഡമായി മാറി.ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍, ശിവഗിരി മഠത്തിന്‍റെ വിവിധ ശാഖാസ്ഥാപനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മറ്റു സംന്യാസി ശ്രേഷ്ഠര്‍ ഉള്‍പ്പെടെയുള്ളവരാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. ശിവഗിരി മഠത്തിലെ എല്ലാവിഭാഗവും ചേര്‍ന്ന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ചെയ്തതിനാല്‍ തിരക്കൊഴിവാക്കി ശാരദാമഠത്തില്‍ കുട്ടികളുമായി എത്തിച്ചേരാന്‍ ഉറ്റവര്‍ക്കായി. എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം ഗുരുപൂജാഹാളില്‍ പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് ഗുരുപൂജാ ഭക്ഷണവും നല്‍കുകയുണ്ടായി. കഴിഞ്ഞ 12 ന് നവരാത്രി മണ്ഡപത്തില്‍ തുടക്കം കുറിച്ച വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ക്കും ഭക്തിനിര്‍ഭരമായ ആലാപനങ്ങള്‍ക്കും സമാപനമായി. വൈദികമഠം, ബോധാനന്ദ സ്വാമി സമാധി, മഹാസമാധി എന്നിവിടങ്ങളിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ മടങ്ങിയത്.