loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശിവഗിരിയിൽ സത്യവ്രത സ്വാമികളുടെ ശതാബ്ദി സമാധിദിനം ആചരിച്ചു

ശിവഗിരിയിൽ സത്യവ്രത സ്വാമികളുടെ ശതാബ്ദി സമാധിദിനം ആചരിച്ചു

ശിവഗിരിയിൽ സത്യവ്രത സ്വാമികളുടെ ശതാബ്ദി സമാധിദിനം ആചരിച്ചു

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യനും ഗുരുസേവയിലും ലോകസേവയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പുണ്യപുരുഷനുമായ ദിവ്യശ്രീ സത്യവ്രത സ്വാമികളുടെ ശതാബ്ദി സമാധിദിനം ശിവഗിരിയിൽ ആചരിച്ചു. ഗുരുധർമ്മ പ്രചാരണ സഭയുടെ കീഴിൽ ശിവഗിരിയിൽ പുതുതായി പണികഴിപ്പിച്ച ‘നമാമി സത്യവ്രതം’ ഹാളിലായിരുന്നു ചടങ്ങ്.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി സുകൃതാനന്ദ അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി ശിവനാരായണ പ്രസാദ് സ്വാഗതം പറഞ്ഞു. സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി അസംഗാനന്ദ ഗിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരണ സഭ ഭാരവാഹികളായ ഡി. രാജഗോപാൽ, ഷാജി കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ:എം. ജയരാജു, ജി ഡി പി എസ് പി.ആർ.ഒ. പ്രൊഫ. സനൽ കുമാർ, ഷോണി ജി ചിറവിള എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രഹ്മചാരികളായ നാരായണ പ്രണവ പ്രസാദ്, സാധു നാരായണ ധർമ്മ പ്രസാദ്, സാധു ഗുരു ചൈതന്യ, നാരായണ ശിവപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശ്രീനാരായണ ഗുരുദേവന്റെ സന്ന്യാസിശിഷ്യ പരമ്പരയിലെ ശ്രദ്ധേയനായ സത്യവ്രത സ്വാമികൾ ഗുരുസേവയ്ക്കും സാമൂഹിക സേവനത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു. 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ വിളിച്ചുചേർത്ത സർവമതസമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തിയത് സത്യവ്രത സ്വാമികളായിരുന്നു.

ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ രൂപീകരണത്തിന് ഊർജം പകരുന്നതിലും സത്യവ്രത സ്വാമികളുടെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും നിർണായക പങ്കുവഹിച്ചു. എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

വെറും 33-ാം വയസ്സിൽ, 1926-ൽ കുട്ടനാട്ടിലെ മാമ്പുഴക്കരയിൽ ഉണ്ടായ വഞ്ചിയപകടത്തെത്തുടർന്നാണ് സത്യവ്രത സ്വാമികൾ അകാലത്തിൽ ദേഹവിയോഗം ചെയ്തത്. കുറഞ്ഞ കാലയളവിനുള്ളിൽ സാമൂഹിക, ആത്മീയ, സംഘടനാ രംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നും സ്മരിക്കപ്പെടുന്നു