loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശ്രീനാരായണ ഗുരുദേവ സന്ദേശം ഉദയ സൂര്യൻ്റെ നാട്ടിലും.

ശ്രീനാരായണ ഗുരുദേവ സന്ദേശം ഉദയ സൂര്യൻ്റെ നാട്ടിലും.

ശ്രീനാരായണ ഗുരുദേവ സന്ദേശം ഉദയ സൂര്യൻ്റെ നാട്ടിലും.

ലോകം മുഴുവൻ സമാധാനത്തിൻ്റെയും വിശ്വമാനവികതയുടെയും സന്ദേശം തേടുമ്പോൾ ശ്രീനാരായണ ഗുരുദേവൻ്റെ ദർശനം ജപ്പനിലേക്കും വ്യാപിപ്പിക്കുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ ജപ്പാനിലേക്ക് യാത്ര തിരിച്ച സംഘം ജപ്പാനിലെ ടോക്കിയോയിൽ നടക്കുവാൻ പോകുന്ന ലോകമത പാർലമെൻ്റിൻ്റെ മുന്നോടിയായി ഗുരുദേവൻ്റെ വിശ്വമാനവീയ പ്രാർത്ഥനയായ ദൈവദശകത്തിൻ്റെ ജപ്പാനീസ് പതിപ്പ് ജപ്പാൻ ജമൈക്കൻ ആംബാസിഡർ റിച്ചാർഡ്സിന് ഗുരു ധർമ്മ പ്രചരണസഭ ജോ: സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ സമ്മാനിച്ചു. ജപ്പാൻ അംബാസിഡർ മാസോസോറി നകാനോ, ചാണ്ടി ഉമ്മൻ എം.എൽ എ., ഗുരുധർമ്മ പ്രചരണ യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, ബിജു ഭാസ്‌കർ, അഡ്വ. അനിൽ ബോസ് എന്നിവരും കേരളത്തിലെയും ജപ്പാനിലെയും പ്രമുഖ വ്യാവസായിക രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.