loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം (27-06-2026)

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം (27-06-2026)

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ്

ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

ഗുരുദേവന്‍ 1924 ല്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്‍റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് 2025 ഒക്ടോബര്‍ 14 ന് ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റില്‍ വച്ച് ഒരു സര്‍വ്വമത സമ്മേളനം നടത്തുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഒരുക്കി തന്ന വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസ് ശനിയാഴ്ച രാവിലെ ശിവഗിരി മഠം സന്ദര്‍ശിക്കുന്നു. ശ്രീനാരായണ ഗുരുദേവനോടും ഗുരുദേവ ദര്‍ശനത്തോടും ശിവഗിരി മഠത്തോടും തികഞ്ഞ ആദരവും അനുഭാവവും പുലര്‍ത്തുന്ന അദ്ദേഹം ഇത് രണ്ടാംതവണയാണ് ശിവഗിരി മഠത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ശിവഗിരി മഠത്തിന്‍റെ അന്നക്ഷേത്രം ആഡിറ്റോറിയത്തില്‍ വച്ച് ഭാര്യാസമേതനായി എത്തുന്ന അദ്ദേഹത്തെ ശിവഗിരി മഠം ആദരിക്കുന്നതാണ്. ഒപ്പം ആസ്ട്രേലിയയില്‍ നടന്ന ഈ ചരിത്ര സംഗമത്തിന് നിമിത്തമായി ഭവിച്ച ശ്രീ. ഫിന്നി മാത്യുവിനേയും ശിവഗിരി മഠം ആദരിക്കുന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍, ട്രഷറര്‍ ശ്രീമദ് ശാരദാനന്ദ സ്വാമി, ശ്രീമദ് ഋതംഭരാനന്ദ സ്വാമി, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമി തുടങ്ങിയ സംന്യാസി ശ്രേഷ്ഠരും അഡ്വ. അടൂര്‍ പ്രകാശ് എം.പി., ശ്രീ. വി. ജോയ് എം.എല്‍.എ. തുടങ്ങിയ പ്രമുഖരും ഗുരുദേവ ഭക്തരും പങ്കെടുക്കും.