loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശിവഗിരി ശാരദാ പ്രതിഷ്ഠാ വാർഷികം : നാടാകെ വിജ്ഞാനോത്സവം

ശിവഗിരി ശാരദാ പ്രതിഷ്ഠാ വാർഷികം : നാടാകെ വിജ്ഞാനോത്സവം

ശിവഗിരി ശാരദാ പ്രതിഷ്ഠാ വാർഷികം : നാടാകെ വിജ്ഞാനോത്സവം

ശിവഗിരി : നാടാകെ ഗുരുദേവ കൃതികളും ദർശനവും പഠനവിധേയമാക്കി ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തുകൾക്കു തുടക്കമായി. ശിവഗിരിയിൽ ഗുരുദേവൻ വിദ്യാദേവതാസങ്കല്പത്തിൽ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ശിവഗിരി മഠത്തിലും നാടാകെയും ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തെന്ന വിജ്ഞാനോത്സവം സംഘടിപ്പിക്കുക. ശിവഗിരി മഠത്തിന്റെ പോഷക സംഘടന ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിലാണ് ഈ വിജ്ഞാനദാനയജ്ഞം സംഘടിപ്പിച്ചു വരുന്നത്. 

 ശാരദാ പ്രതിഷ്ഠാ വാർഷിക കാലത്ത് സാധാരണയായി നടന്നുവരുന്ന വളരെ പണച്ചിലവേറിയ ഉത്സവാഘോഷങ്ങൾക്കു പകരം വിജ്ഞാനം പകരുന്ന ക്ലാസുകളാണ് നടത്തേണ്ടതെന്ന ഗുരുദേവ ഉപദേശം സ്വീകരിച്ചുകൊണ്ടാണ് ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നത്. നാടാകെ നടന്നുവരുന്ന പരിഷത്തുകളുടെ സമാപന വേളയിൽ ഏപ്രിൽ 29, 30, മെയ് 1 തീയതികളിലാകും ശിവഗിരിയിലെ വിജ്ഞാനോത്സവം നടക്കുക.