loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ത്രിതല പഞ്ചായത്തു ഭാരവാഹികളെ ശിവഗിരി മഠം അനുമോദിച്ചു.

ത്രിതല പഞ്ചായത്തു ഭാരവാഹികളെ ശിവഗിരി മഠം അനുമോദിച്ചു.

ശിവഗിരി : ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനസേവനം നിറവേറ്റുകയെന്നതാ കണം പൊതുപ്രവർത്തകരുടെ കടമയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ളവരാകാം ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെങ്കിലും ഭരണപരമായ കാര്യങ്ങളിൽ നാടിനും ജനങ്ങൾക്കും ക്ഷേമം പകർന്നു നൽകുക എന്നതാകണം മുഖ്യ കടമയായി സ്വീകരിക്കേണ്ടത്. 

ത്രിതല പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കായി ശിവഗിരി മഠം സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി. ജനാധിപത്യ സംവിധാനത്തിൽ ശ്രീനാരായണ ഗുരുദേവന്റെയും ഗുരുദർശനത്തിന്റെയും സ്വാധീനം ബോധ്യപ്പെടുമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. 

ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റിതു മോഹൻ (ഇടവ), രാരീഷ് (ചെമ്മരുതി), ശ്രീധരകുമാർ (ഇലകമൺ), സുജി (വെട്ടൂർ) തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാവരെയും ഷാൾ അണിയിക്കുകയും പുസ്തകങ്ങൾ നൽകിയുമാണ് ആദരിച്ചത്