loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ദുബായ് സമ്മേളനം വഴിത്തിരിവായി.

ദുബായ് സമ്മേളനം വഴിത്തിരിവായി.

ദുബായ് സമ്മേളനം വഴിത്തിരിവായി

ദുബായ്: ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ നടന്ന സെന്റനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ഹാർമണി സർവ്വസമുദായ മൈത്രിയുടെ വഴിത്തിരിവായി. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ എന്നിവരുടെ സന്ദേശം സമ്മേളനം ഏറ്റുവാങ്ങി. സ്വാമി വീരേശ്വരാനന്ദ ഒരുമാസത്തോളം ദുബായിൽ താമസിച്ച് പരിപാടിക്ക് രൂപവും ഭാവവും നൽകി. ദുബായിലെ ഗുരുധർമ്മപ്രചരണസഭ, സേവനം സെന്റർ, ഗുരുവിചാരധാര, കെ.എം.സി.സി, വേൾഡ് മലയാളികൗൺസിൽ ബില്ലവഗ്രൂപ്പ് , ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ, ഷാർജ സെന്റ് തോമസ് ഓർത്തഡോക്സ് കത്തോലിക്ക സഭ, വിവിധ മുസ്ലിം സംഘടനകൾ, മലയാളി സമാജങ്ങൾ എന്നിവയുടെ ഭാരവാഹികളൾ, ചീഫ് കോ-ഓർഡിനേറ്റർ രാമകൃഷ്ണൻ, കെ.ജി.ബാബുരാജൻ, ചാണ്ടിഉമ്മൻ എം.എൽ.എ, നാസർവിളയിൽ, റസാക് മുഹമ്മദ്, സ്വപ്നഷാജി, സുഭാഷ്, ഡോ.കണ്ണൻരവി, സജീവ് പുരുഷോത്തമൻ, ശ്യാംപ്രഭു, വിശ്വംഭരൻ, ബിജുഭാസ്കർ, ജോർജ്ജ് തുടങ്ങി 51 അംഗങ്ങൾ സ്വാമി വീരേശ്വരാനന്ദയുടെ നേതൃത്വത്തിൽ ചെയ്ത പ്രവർത്തനങ്ങളാണ് സമ്മേളനം വിജയകരമായി സംഘടിപ്പിക്കുവാൻ നിമിത്തമായത്. ജാതിമതദേശ ചിന്തകൾക്കതീതമായി ഗൾഫ് മലയാളികളുടെ ഇടയിൽ ഐക്യബോധം സൃഷ്ടിക്കുവാൻ സമ്മേളനം സഹായകമായി.