loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ഇടവമാസ ചതയദിന പ്രാര്‍ത്ഥന : ശിവഗിരിയില്‍ പതിവിലേറെ ഭക്തരെത്തി.

ഇടവമാസ ചതയദിന പ്രാര്‍ത്ഥന : ശിവഗിരിയില്‍ പതിവിലേറെ ഭക്തരെത്തി.

ഇടവമാസ ചതയദിന പ്രാര്‍ത്ഥന : ശിവഗിരിയില്‍ പതിവിലേറെ ഭക്തരെത്തി.


ശിവഗിരി : ഇടവമാസത്തിലെ ചതയ നക്ഷത്ര ദിനമായ ഇന്നലെ ശിവഗിരിയിലെവിടേയും ഗുരുദേവ സ്തുതികള്‍ മുഴങ്ങി. മുന്‍ മാസ ചതയ ദിനങ്ങളിലെന്ന പോലെ ഇന്നലെയും സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നും ഗുരുദേവ വിശ്വാസികള്‍ എത്തി മഹാസമാധിയിലും, ശാരദാമഠത്തിലും, വൈദികമഠത്തിലും സമൂഹ പ്രാര്‍ത്ഥന നടത്തി. പുലര്‍ച്ചെ മുതല്‍ നിരവധി പ്രത്യേക വാഹനങ്ങളിലായി ഭക്തരെത്തിക്കൊണ്ടിരുന്നു. വെളുപ്പിന് നാലരയ്ക്ക് ഗുരുദേവ വിരചിതമായ ഹോമമന്ത്രം ഉരുവിട്ടുള്ള പര്‍ണ്ണശാലയിലെ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുവാന്‍ തലേന്നു തന്നെ ഒട്ടേറെ വിശ്വാസികള്‍ വന്നുചേര്‍ന്നിരുന്നു. സംഘങ്ങളായി എത്തിച്ചേര്‍ന്ന് ശാരദാമഠത്തിലും വൈദികമഠത്തിലും മഹാസമാധി സന്നിധിയിലും പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഉരുവിടുന്നവരുടെ എണ്ണം ഓരോ ചതയ ദിനത്തിലും ഏറി വരുകയാണ്. എസ്.എന്‍.ഡി.പി ശാഖകള്‍, കുടുംബ യൂണിറ്റുകള്‍, ഗുരുധര്‍മ്മ പ്രചരണ സഭയുടെ വിവിധ ഘടകങ്ങള്‍ എന്നിവയ്ക്കൊപ്പം മറ്റു ഗുരുദേവ പ്രസ്ഥാനങ്ങളും മാസ ചതയ ദിനത്തില്‍ ഭക്തരെ ശിവഗിരിയില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. ആരാധനയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്ത ശേഷം ഗുരുപൂജ വഴിപാടും മഹാഗുരുപൂജയും നിര്‍വഹിച്ചാണ് ഭക്തരുടെ മടക്കം. തങ്ങളുടെ കൃഷിയിടത്തില്‍ നിന്നുള്ള കാര്‍ഷിക വിളകളും പലവ്യഞ്ജനങ്ങളും ഭക്തര്‍ നിത്യേന പോലെ ഇന്നലെയും എത്തിക്കുകയുണ്ടായി. കുട്ടികളുടെ അന്നപ്രാശവും വിദ്യാരംഭവും ശാരദാദേവി സന്നിധിയില്‍ നടത്തിയവരുമുണ്ട്.