loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

News

ശ്രീമദ് സുഗുണാനന്ദസ്വാമികൾ സമാധിയായി

ശ്രീമദ്  സുഗുണാനന്ദസ്വാമികൾ സമാധിയായി

ശ്രീമദ് സുഗുണാനന്ദസ്വാമികൾ സമാധിയായി

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ സീനിയർ അംഗമായ ശ്രീമദ് സുഗുണാനന്ദ സ്വാമികൾ (74) ഇന്ന് (28/ജനു/2025) പുലർച്ചെ 12.30ന് സമാധിയായി. സമാധി ചടങ്ങുകൾ ഇന്ന് (28/01/2025) വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തില്‍ ആചാര വിധിപ്രകാരം നടക്കും. ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിൽ അംഗമായിരുന്നിട്ടുള്ള സ്വാമികൾ ദീർഘകാലമായി ശിവഗിരി മഠം ശാഖാ സ്ഥാപനമായ കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തിൽ വിശ്രമത്തിലായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് സമാധി പ്രാപിച്ചത്. പത്തനംതിട്ട അടൂരിലെ ആനയടിയിൽ ആയിരുന്നു സ്വാമികളുടെ പൂർവാശ്രമം. സഹൃദയനും സൗമ്യനും മിതഭാഷിയുമായിരുന്നു.