loader image

S

r

e

e

 

S

o

m

a

s

e

k

h

a

r

a

 

T

e

m

p

l

e

Contact Info

P.O. Peringottukara, Thrissur Dt. PIN 680565

  • Sree Somasekhara Temple

  • P.O. Peringottukara, Thrissur Dt. PIN 680565

  • 04872272074, 8075719818

Lyrics

സദാചാരം

സദാചാരം

1              നല്ലതല്ലൊരുവന്‍ ചെയ്ത

                നല്ലകാര്യം മറപ്പത്

                നല്ലതല്ലാത്തതുടനേ

                മറന്നീടുന്നതുത്തമം.

 

2              ധര്‍മ്മം ജയിക്കുന്നു, സത്യം

                ജയിക്കുന്നിങ്ങു സര്‍വ്വദാ

                അധര്‍മ്മവും ജയിക്കുന്നി-

                ല്ലസത്യവുമൊരിക്കലും

 

3              നെല്ലിന്നു നീരു വിട്ടീടില്‍

                പുല്ലിനും പോയിടുന്നത്;

                കല്ലിലത്രേ ജലം, നെല്ലില്‍-

                ച്ചെല്ലും വഴി ചെറുക്കുകില്‍.

 

4              പേരും പ്രതിഭയും നല്ലോ-

                രാരുമേ കൈവിടില്ലത്,

                നേരറ്റ കൃപണര്‍ക്കൊട്ടും

                ചേരാ, നേരേ വിപര്യയം.

 

5              ഒന്നുണ്ടു നേരു, നേരല്ലി-

                തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും

                ധര്‍മ്മവും വേണമായുസ്സു

                നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.

 

6              ദത്താപഹാരം വംശ്യര്‍ക്കു-

                മത്തലേകീടുമെന്നതു

                വ്യര്‍ത്ഥമല്ല പുരാഗീരി-

                തെത്രയും സത്യമോര്‍ക്കുക

 

7              കൊടുത്തതു തിരിച്ചങ്ങോ-

                ട്ടെടുക്കുന്നവനെത്രയും

                നിസ്സ്വനാമവനെക്കാളും

                നിസ്സ്വനില്ലാരുമൂഴിയില്‍.